
ജനീവ: ശാസ്ത്രലോകത്തിന് ഞെട്ടല്‍ മാറിയിട്ടില്ല, പരമാണുകണത്തിന് പ്രകാശത്തേക്കാള്‍ വേഗമോ? എവിടെയെങ്കിലും എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടാകുമെന്ന ആശങ്കയില്‍ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും നോക്കുകയാണവര്‍. തെറ്റൊന്നുമില്ലെന്നുറപ്പായാല്‍, യൂറോപ്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍ ശരിയെന്നു സ്ഥിരീകരിച്ചാല്‍, ഭൗതികശാസ്ത്രത്തില്‍ പുതിയൊരു വിപ്ലവമാകുമത്. പിന്നെ, സമവാക്യങ്ങള്‍ തിരുത്തേണ്ടിവരും, പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതേണ്ടിവരും.